കോട്ടയം : കോട്ടയം നഗരമധ്യത്തിൽ വീണ്ടും കൊലപാതകം. കോട്ടയം നഗരസഭ മുൻ കൗൺസിലർ വി കെ അനിൽകുമാറും (ടിറ്റോ) മകനും ചേർന്നാണ് യുവാവിനെ കുത്തി കൊന്നത്,പുതുപ്പള്ളി മാങ്ങാനം താന്നിക്കൽ വീട്ടിൽ ആദർശ് ആണ് മരിച്ചത്.
നഗരമധ്യത്തിൽ യുവാവിനെ കുത്തി കൊന്ന സംഭവത്തിൽ ഇപ്പൊ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വാഹനം പണയം വെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെ കോട്ടയം മാണിക്കുന്നം പെട്രോൾ പമ്പിനു സമീപമാണ് കൊലപാതകം നടന്നത്. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശാണ് മരിച്ചത്.
സംഭവത്തിൽ കോൺഗ്രസ് നേതാവും മുൻ നഗരസഭ കൗൺസിലറുമായ വി കെ അനിൽകുമാർ (ടിറ്റോ), ഇയാളുടെ മകൻ അഭിജിത്ത് , ടിറ്റോയുടെ ഭാര്യ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ട ആദർശും ടിറ്റോയുടെ മകൻ അഭിജിത്തും തമ്മിൽ സാമ്പത്തിക ഇടപാടുകളും ലഹരി കച്ചവടങ്ങളും ഉണ്ടായിരുന്നു, ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Post a Comment